Categories

പ്രണയം നടിച്ച് മതംമാറ്റം: വിശദമായ അന്വേഷണം വേണം

love-jihadഎറണാകുളം: പ്രണയം നടിച്ച് യുവതികളെ ബലമായി മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്ന ‘ലൗ ജിഹാദി’നെക്കുറിച്ച് വിശദമായി പഠിച്ച് മൂന്നാഴ്ചകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കി.

കേരളത്തില്‍ കാമ്പസുകളില്‍ നടക്കുന്ന മതപരിവര്‍ത്തനം ‘റോമിയോ ജിഹാദെ’ന്നും അറിയപ്പെടുന്നെന്നും ഇതിന് സാമ്പത്തിക സ്രോതസും പിന്നിലാരൊക്കെയാണെന്നും വിശദമായി അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി്ക്ക് ജസ്റ്റിസ് കെ.പി.ശങ്കരന്‍ നിര്‍ദ്ദേശം നല്‍കി. ഈ സംഘടനക്ക് വിദേശസഹായം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്താകമാനം വ്യാപിക്കുന്നുണ്ടോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും വിശദീകരണം ആവശ്യപ്പെട്ടു.

പത്തനംതിട്ട സെന്റ്.ജോണ്‍സ് കോളജിലെ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ ഫ്രണ്ടിന്റ പ്രവര്‍ത്തകരായ സിറാജുദ്ദീനും ഷെഹന്‍ഷായും സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

മൂന്നുവര്‍ഷത്തിനിടയില്‍ യുവതികളെ ഇത്തരത്തില്‍ കുടുക്കിയതിന്റെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഘടനകളുടെ തീവ്രവാദ ബന്ധം ദേശീയഅന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ ഇവയെക്കുറിച്ചും പഠിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കോളജ് കാമ്പസുകള്‍, സ്‌കൂളുകള്‍ എന്നിവടങ്ങളില്‍ നടന്നിരിക്കുന്ന മതപരിവര്‍ത്തനത്തെക്കുറിച്ചും ഡി.ജി.പി അന്വേഷിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രണയം നടിച്ച് തങ്ങളെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ഇവരെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച