എഡിറ്റര്‍
എഡിറ്റര്‍
സാമന്തയും സിദ്ധാര്‍ത്ഥും പ്രണയത്തില്‍?
എഡിറ്റര്‍
Monday 4th February 2013 12:30pm

തെന്നിന്ത്യയിലെ മുന്‍നിര നായിക സാമന്തയും ബോയ്‌സ് ഫെയിം സിദ്ധാര്‍ത്ഥും പ്രണയിത്തിലാണെന്നാണ് കോളിവുഡിലെ പാപ്പരാസികള്‍ പറയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ പ്രണയത്തിലാണെന്ന സാമന്തയുടെ പ്രസ്താവനയാണ് പുതിയ വാര്‍ത്തയ്ക്കുള്ള കാരണം.

Ads By Google

പ്രണയത്തിലാണെന്ന് സാമന്ത വെളിപ്പെടുത്തിയത് മുതല്‍ പറ്റിയ കാമുകനെ അന്വേഷിച്ച് നടക്കുകയായിരുന്ന പാപ്പരാസികള്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത് സിദ്ധാര്‍ത്ഥിലാണ്. അടുത്തിടെ ഇരുവരേയും അടിക്കടി ഒന്നിച്ച് കാണുന്നതാണ് ഇങ്ങനെയൊരു നിഗമനത്തിലെത്താനുള്ള കാരണം.

നേരത്തേ ബോളിവുഡ് താരവും സെയ്ഫ് അലിഖാന്റെ സഹോദരിയുമായ സോഹ അലിഖാനേയും സിദ്ധാര്‍ത്ഥിനേയും ചേര്‍ത്ത് ചില കഥകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ശ്രുതി ഹാസനുമായും ചില കഥകള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനോടൊന്നും സിദ്ധാര്‍ത്ഥ് പ്രതികരിച്ചിരുന്നില്ല.

സാമന്തയും സിദ്ധാര്‍ത്ഥും ഒന്നിച്ചെത്തുന്ന തെലുങ്ക് ചിത്രമായ ജബര്‍ദസ്ത്തിന്റെ ലൊക്കേഷനിലും ഇരുവരും സദാസമയം ഒന്നിച്ചെന്നാണ് അറിയുന്നത്.

എന്നാല്‍ പുതിയ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല. സിദ്ധാര്‍ത്ഥ് തന്റെ നല്ല സുഹൃത്താണെന്നാണ് സാമന്ത ഇപ്പോഴും പറയുന്നത്.

എന്തായാലും ഫെബ്രുവരി 14 നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വാലന്റൈന്‍സ് ഡേയ്‌ക്കെങ്കിലും ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തുമെന്ന പ്രതീക്ഷയില്‍.

Advertisement