Categories

വില്‍ക്കാനുണ്ട് പ്രണയം

loveസ്‌നേഹം വിലക്ക് വാങ്ങാന്‍ കഴിയില്ല, സ്‌നേഹത്തിന് വിലയിടരുത് തുടങ്ങിയ പഴഞ്ചന്‍ ഡയലോഗുകള്‍ ഇനി മറക്കാം. കാരണം ഇനി ഇങ്ങനെ പറഞ്ഞാല്‍ അത് അസത്യമാവും. പണമുണ്ടെങ്കില്‍ പ്രണയവും വാങ്ങാം.

ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ പ്രണയ വില്പന തകൃതിയായി നടക്കുന്നത് ഇന്റര്‍നെറ്റിലൂടെയാണ്. ഡേറ്റിങ് വെബ്‌സൈറ്റായ വാട്‌സ് യുവര്‍ െ്രെപസ് ഡോട്ട് കോമാണ് പ്രണയവില്‍പ്പനയുടെ പുതിയ സാധ്യതകള്‍ കണ്ടെത്തിയിരിക്കുന്നത്.

പ്രണയത്തിന് വിലയിടാന്‍ ഇവര്‍ വായനക്കാര്‍ക്ക് അവസരം നല്‍കുകയാണ്. ഈ സൈറ്റ് ഉപയോഗിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെല്ലാം തങ്ങളുടെ പ്രണയത്തെ വില്‍ക്കാം. സ്വന്തം പ്രണയത്തിന് ഒരു നിശ്ചിത വില നിശ്ചയിക്കുക. ഈ പണം നല്‍കാന്‍ തയ്യാറുള്ള ആളുകള്‍ക്ക് സൈറ്റിലൂടെ പ്രണയിക്കാം.

1400 രൂപ മുതല്‍ 70,000 രൂപ വരെ വ്യത്യസ്ത വില ഉപയോക്താക്കള്‍ക്ക് സ്വയം നിശ്ചയിക്കാം. ഈ വില നല്‍കാന്‍ തയ്യാറാവുന്ന ആളുകളെ പ്രണയിക്കാം. താല്‍പര്യമില്ലാത്ത ആളാണെങ്കില്‍ വേണ്ടെന്നുവയ്ക്കുകയും ചെയ്യാന്‍. ഇനി ഒന്നിലേറെ പേര്‍ പണം നല്‍കാന്‍ തയ്യാറായാല്‍ അതില്‍ നിന്നും ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാം.

ഇരുവര്‍ക്കും സ്വീകാര്യമായാല്‍ മാത്രം ബന്ധം തുടര്‍ന്നാല്‍ മതി. സൈറ്റിലെ പ്രണയമാര്‍ക്കറ്റില്‍ സുന്ദരന്‍മാര്‍ക്കും സുന്ദരികല്‍ക്കുമാണ് ഡിമാന്റ്. സൗന്ദര്യമുള്ള ചില അംഗങ്ങള്‍ 70,000 രൂപവരെയായി തങ്ങളുടെ വില നിശ്ചയിച്ചിട്ടുമുണ്ട്. അതായത് പ്രണയത്തിന് കണ്ണില്ലെന്ന് സങ്കല്‍പ്പവും ഇവിടെ പൊളിച്ചെഴുതുകയാണ്.

One Response to “വില്‍ക്കാനുണ്ട് പ്രണയം”

  1. Anu

    കൊള്ളാം അപ്പൊ ഇനി പണി എടുക്കാതെ ജീവിക്കാം അല്ലെ !!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.