കണ്ണൂര്‍: ലോട്ടറി നറുക്കെടുപ്പിനുള്ള നിയന്ത്രണം സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുനരാലോചിക്കണമെന്നു കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണസമിതി കണ്‍വീനറും സിപിഎം സംസ്ഥാന സമിതിയംഗവുമായ എം.വി. ജയരാജന്‍. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

നറുക്കെടുപ്പു ദിനംപ്രതിയാക്കുന്നതു വരെ സമരം തുടരും. ഇതിന്റെ ഭാഗമായി നാളെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണസമിതി മാര്‍ച്ചും ധര്‍ണയും നടത്തും.

ലോട്ടറിത്തൊഴിലാളികളും സര്‍വീസ് സംഘടനകളും സമരത്തില്‍ പങ്കെടുക്കും ലോട്ടറി തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന നടപടികള്‍ക്കെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നറുക്കെടുപ്പു സംബന്ധിച്ച് മുഖ്യമന്ത്രി നിലപാടു മാറ്റിയതെന്താണെന്ന് അറിയില്ലെന്നും ചോദ്യത്തിനു മറുപടിയായി എം.വി. ജയരാജന്‍ പറഞ്ഞു.