Categories

ലോട്ടറി: സര്‍ക്കാര്‍ നടപടി ഉടന്‍- മുഖ്യമന്ത്രി

ummenchandiതൃശ്ശൂര്‍: ലോട്ടറി വിഷയത്തില്‍ എന്ത് നടപടിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് വി.എസ്.അച്യുതാനന്ദന് ഉടന്‍ വ്യക്തമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ നിന്ന് 80,000 കോടി രൂപ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കൊണ്ട് ലോട്ടറി മാഫിയ കടത്തിയെന്നു വിലപിക്കുന്ന വി.എസ് ഇതിനെതിരെ ഒരു നടപടിയും എടുത്തില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സാശ്രയ മേഖലയില്‍ സാമൂഹ്യനീതി അധിഷ്ഠിതമായിട്ടുള്ള സംവിധാനം വേണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഈ വര്‍ഷത്തെ അഡ്മിഷന്‍ കഴിഞ്ഞാല്‍ ചര്‍ച്ച ചെയ്ത് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കും. സ്വാശ്രയ വിഷയത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കാന്‍ എല്ലാ മാനേജ്‌മെന്റുകളും സഹകരിക്കണം. തോന്നിയ പോലെ പ്രവേശനം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.