Categories

ലോ­ട്ടറി: അ­സി­സ്റ്റന്റ് ക­മ്മീ­ഷണ­റെ സ­സ്‌­പെന്റ് ചെ­യ്­തു

തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറി ഏജന്‍സികളില്‍ നിന്ന് പിഴ ഈ­ടാ­ക്കാ­തി­രുന്ന പാലക്കാട് വാണിജ്യ നികുതി വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അ­ബ്ദുല്ല­യെ സര്‍­വ്വീ­സില്‍ നിന്ന് സസ്‌­പെന്റ്് ചെയ്തു. പാ­ല­ക്കാട് മേഘ ഏജന്‍സിയില്‍ നി­ന്നും പിഴ ഈടാക്കുന്നതില്‍ ഉ­ദ്യോ­ഗസ്ഥന്‍ വീഴ്ച വരു­ത്തി­യെ­ന്ന് ക­ണ്ടെ­ത്തി­യ­തി­നെ തു­ടര്‍­ന്നാണ് നടപ­ടി.

യഥാസമയം സംസ്ഥാന സര്‍ക്കാരിന് നടത്തിപ്പ് സംബന്ധി­ച്ച സ്റ്റേറ്റ്‌­മെന്റ് നല്‍കാത്തതിനാല്‍ മേഘാ ഏജന്‍സി ഒടുക്കേണ്ടിയിരുന്ന നികുതി പിരിച്ചെടുക്കുന്ന­തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വീഴ്ച വരു­ത്തി­യെ­ന്നാ­ണ് ക­ണ്ടെ­ത്തി­യി­രി­ക്കു­ന്നത്. സാ­ധാരണ നിലയില്‍ സ്‌­റ്റേറ്റ്‌­മെന്റ് സമര്‍പ്പിക്കാന്‍ വൈകുന്ന ഓരോ ദിവസവും ആയിരം രൂപ വീതം പിഴയടയ്ക്കണം. എന്നാല്‍, ഇതില്‍ വാണിജ്യ നികുതി വകുപ്പ് ഗുരുതരമായ വീഴ്ചയാണ് വരുത്തി­യത്.

ലോട്ടറി ഏജന്‍സികളില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങുന്നതില്‍ തെ­റ്റി­ല്ലെന്ന് ഐസ­ക് വ്യ­ക്ത­മാക്കി. ഇത്തരം ഏജന്‍സികളില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങാതെ വേറെ വഴിയില്ല. പ്രശ്‌­നം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചതിനുശേഷമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമായിരുന്നു അബ്ദുള്ളയ്‌­ക്കെതിരെ നടപടി സ്വീകരിച്ചത്.

മേഘ ഏജന്‍സികള്‍ നടത്തുന്ന സിക്കിം, ഭൂട്ടാന്‍ സര്‍ക്കാറുകളുടെ ഔദ്യോഗിക ലോട്ടറികള്‍ തന്നെയാണോ എന്നറിയാന്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.