തിരുവനന്തപുരം: ഭൂട്ടാന്‍ ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന് കത്തയച്ചു. ലോട്ടറിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം വേണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്‍.ഐ.എ അന്വേഷണം പൂര്‍ത്തിയാവുന്നത് വരെയെങ്കിലും ലോട്ടറി വില്‍പന തടയണം. വര്‍ഷത്തില്‍ 80,000 കോടി രൂപയിലധികം ലോട്ടറി കമ്പനികള്‍ കേരളത്തില്‍ നിന്ന് കൊണ്ട് പോകുന്നുണ്ടെന്നാണ് സര്‍ക്കാറിന് ലഭിച്ച കണക്ക്. ഈ തുക എന്ത് ചെയ്യുകയാണെന്ന് അന്വേഷിക്കണം.

ഭൂട്ടാന്‍ ലോട്ടറി കേരളത്തില്‍ നടത്തിയ നിയമലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടി തന്നെ നിരോധനം നടപ്പാക്കാനാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.