Categories

ലോട്ടറി: സതീശന്റെ ആരോപണം ഗൗരവമുള്ളതെന്ന് കോടതി

കൊച്ചി: ലോട്ടറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.ഡി. സതീശന്‍ നല്‍കിയ ഹരജിയില്‍ ഉന്നയിച്ച ആരോപണം ശരിയെങ്കില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. ഹരജിയിലെ ആരോപണം ഗൗരവമുള്ളതാണ്. ആരോപണം ശരിയെങ്കില്‍ വിശദമായി അന്വേഷിക്കണം. വിഷയത്തില്‍ ഈ മാസം എട്ടിന് മുമ്പാകെ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാകെ ഇത്തരമൊരു ഹരജി നല്‍കിയ സതീശന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.