Categories

Headlines

ലോട്ടറി ഇടപാട്: പ്രധാനമന്ത്രിക്ക് വി എസ് കത്തയച്ചു

sikkim lotteryതിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി എസ് അച്ച്യുതാനന്ദന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് കത്തയച്ചാല്‍ ലോട്ടറി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നാണ് മുഖ്യമന്ത്രി വി എസ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. കേന്ദ്രം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് കത്തയക്കുന്നതെന്നും ലോട്ടറി വിഷയത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള അപേക്ഷയായി ഇതിനെ കാണണമെന്നും വി എസ് കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു സംസ്ഥാനത്തെ ലോട്ടറി വിഷയത്തില്‍ സി.ബി.ഐ അന്വേഷിക്കണമെങ്കില്‍ ആ സംസ്ഥാനത്തെ പോലീസ് ചട്ടം അനുസരിച്ച് കേന്ദ്രത്തിന് കത്തയക്കണമെന്നാണ് നിയമം. ഈ നിയമമനുസരിച്ചാണ് വി എസ് കത്തയച്ചിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് ആഭ്യന്തരമന്ത്രി പി ചിദംബരത്തിനും വി എസ് അച്ച്യുതാനന്ദന്‍ കത്തയച്ചിരുന്നു.

അതിനിടെ അന്യസംസ്ഥാന ലോട്ടറിതട്ടിപ്പ് കേസില്‍ പ്രതിസ്ഥാനത്തുള്ള സാന്റിയാഗോ മാര്‍ട്ടിനെ ഉടന്‍ അറസ്റ്റുചെയ്യൂമെന്ന് എ ഡി ജി പി സിബി മാത്യൂസ് വ്യക്തമാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്