തിരുവനന്തപുരം:മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ ഭൂട്ടാന്‍ ലോട്ടറിയുടെ ഔദ്യോഗിക പ്രമോട്ടര്‍മാരാണെന്നു കാണിച്ച് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി . ലോട്ടറിവിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനകാര്യ മന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സി പി ഐ എം വര്‍ഗ്ഗീയ കക്ഷികളെ കൂട്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ ഭൂട്ടാന്‍ ലോട്ടറിയുടെ ഔദ്യോഗിക ഏജന്‍സി അല്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ഏജന്‍സി ഇത്രയുംകാലം സംസ്ഥാനത്ത് പ്രവര്‍ത്തിച്ചത് എങ്ങിനെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട് തോമസ് ഐസക് രാജിവയ്ക്കണമെന്നുംവിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.