Categories

ലോട്ടറി ക്രമക്കേട്: പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: ലോട്ടറി വിഷയത്തി അടിയന്തരപ്രമേയം അനുവദിക്കണമെന്ന ആവശ്യം സ്പീക്കര്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ലോട്ടറി ക്രമക്കേടുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ കേന്ദ്രത്തിന് കത്തയച്ചത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ച സാഹചര്യത്തില്‍ ധനകാര്യമന്ത്രി രാജിവെയ്ക്കണമെന്ന് വി ഡി സതീശന്‍ എം എല്‍ എ ആവശ്യപ്പെട്ടു. അതിനിടെ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ 214 ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.