Administrator
Administrator
ലോട്ടറിക്കേസ്: നിര്‍ണായക തീരുമാനം ഇന്ന്
Administrator
Friday 15th October 2010 10:01am

sikkim lotteryതിരുവനനന്തപുരം: മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ ഭൂട്ടാന്‍ ലോട്ടറിയുടെ ഔദ്യോഗിക പ്രമോട്ടറാണെന്നു വിധിച്ച ഹൈക്കോടതി നടപടിയില്‍ എന്ത് തുടര്‍നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും. വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

അഡ്വക്കേറ്റ് ജനറലുമായി ഡോ. തോമസ് ഐസക് ഇന്ന് ചര്‍ച്ചനടത്തും. ആഴ്ച്ചയില്‍ ഒന്നില്‍ക്കൂടുതല്‍ നറുക്കെടുപ്പ് നടത്താന്‍ മേഘയെ അനുവദിച്ചതിനെയും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യും. ഒന്നില്‍ക്കൂടുതല്‍ നറുക്കെടുപ്പുകള്‍ അനുവദിക്കുന്നത് കേന്ദ്രലോട്ടറി നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുക.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്നും മുന്‍കൂര്‍ നികുതിവാങ്ങണമെന്നും വിധിയിലൂടെ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്യസംസ്ഥാന ലോട്ടറിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് കോടതിവിധിയിലൂടെ തിരിച്ചടിയായിട്ടുണ്ട്.

ലോട്ടറി: നാല് കേസുകളില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

ലോട്ടറിക്കേസ്: അന്വേഷണറിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിച്ചു

ലോട്ടറിക്കേസ്: തമിഴ്‌നാട് എ ജി ഹാജരാകില്ല


സാന്റിയാഗോ മാര്‍ട്ടിനും ജോണ്‍ കെന്നഡിക്കും നോട്ടീസ്

സിംഗ്‌വിയുടെ അവകാശവാദം കള്ളം: ഭൂട്ടാന്‍

Advertisement