Categories

ലോട്ടറിവിവാദം: മേഘക്കെതിരേ സത്യവാങ്മൂലം സമര്‍പ്പിക്കും

sikkim lotteryകൊച്ചി: ലോട്ടറിക്കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരേ സത്യവാങ്മൂലം ചൊവ്വാഴ്ച്ചയോ ബുധനാഴ്ച്ചയോ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ വാണിജ്യനികുതി വകുപ്പ് നീക്കം തുടങ്ങി. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത് ചോദ്യംചെയ്യാനുള്ള അധികാരം മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് ഇല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്യസംസ്ഥാന ലാട്ടറിയുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തെ മേഘ എതിര്‍ത്തിരുന്നു. ഇത് കേന്ദ്ര നിയമത്തിലുള്ള ഇടപെടലാണെന്നും നിര്‍ത്തിവയ്ക്കണമെന്നും മേഘ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഓര്‍ഡനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം സര്‍ക്കാറിനാണെന്നും ഇത് ചോദ്യംചെയ്യാന്‍ മേഘക്ക് അധികാരമില്ലെന്നും വാണിജ്യനികുതി വകുപ്പ് വ്യക്തമാക്കി.

അന്യസംസ്ഥാന ലോട്ടറികളില്‍ നിന്നും മൂന്നിരട്ടി മുന്‍കൂര്‍ നികുതിവാങ്ങാന്‍ സഹായിക്കുന്ന സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിക്കുക. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ നിയമസെക്രട്ടറിയോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.