Categories

ലോട്ടറിക്കേസില്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചു

sikkim lotteryകൊച്ചി: ലോട്ടറിക്കേസില്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചു. അന്യസംസ്ഥാനലോട്ടറികളെ നിയന്ത്രിക്കാനായി സംസ്ഥാനം ആവിഷ്‌ക്കരിച്ച ലോട്ടറി ഓര്‍ഡിനന്‍സിനെ സാധൂകരിക്കുന്നതാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. ഇതാദ്യമായാണ് ലോട്ടറക്കേസില്‍ കേന്ദ്രം ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാനായി സംസ്ഥാനം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കേന്ദ്രലോട്ടറിച്ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് സത്യവാങ്മൂലം പറയുന്നു. ഓര്‍ഡിനന്‍സ് രൂപീകരിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. ഭൂട്ടാന്‍ ലോട്ടറി നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നകാര്യം കേന്ദ്രത്തിന്‍രെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ഭൂട്ടാന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അതിനിടെ ലോട്ടറിവിഷയത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കച്ചയച്ചിട്ടുണ്ട്. നിലപാട് സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതോടെ പ്രതിപക്ഷ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായൂം പ്രതിപക്ഷനേതാവ് പറഞ്ഞു.

ലോട്ടറി മാഫിയയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായതിനു കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് മനു അഭിഷേക് സിംഗ്‌വിയെ മാറ്റിനിര്‍ത്തിയത് താല്‍ക്കാലിക നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.