കൊച്ചി: കേരള സര്‍ക്കാരിന്റെ ലോട്ടറി ഓര്‍ഡിനന്‍സിനെതിരെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമര്‍പ്പിച്ച ഹരജി വിധി പറയുന്നതിനായി ജനുവരി 12 ലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരാണ് കേസില്‍ എതിര്‍ കക്ഷി. ലോട്ടറി ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ കേന്ദ്ര നിയമത്തിന് എതിരാണെന്നും ഇത് റദ്ദാക്കണമെന്നും ഹരജിയില്‍ പരാമര്‍ശിക്കുന്നു.

അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാരിനാണ് ഈ അധികാരമുള്ളതെന്നുമായിരുന്നു മേഘയുടെ വാദം. അതേ സമയം സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ഓര്‍ഡിനന്‍സിന് പിന്തുണ അറിയിച്ച് കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Subscribe Us: