ന്യൂദല്‍ഹി: ലോട്ടറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം കേന്ദ്രത്തിന് കൈമാറി. കേരളഹൗസ് റസിഡന്റ്‌സ് കമ്മീഷണര്‍ യു.കെ.എസ് ചൗഹാന്റെ ഓഫീസ് മുഖാന്തരം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി അല്‍ഖാസി റോഹിക്കാണ് വിജ്ഞാപനം കൈമാറിയത്.

അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് 30 ഓളം കേസുകളിലാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിജ്ഞാപനം ഇറക്കിയത്.