എഡിറ്റര്‍
എഡിറ്റര്‍
അന്യസംസ്ഥാന ലോട്ടറി: സി.ബി.ഐ നിലപാട് ദുരൂഹമെന്ന് വി.എസ്
എഡിറ്റര്‍
Wednesday 16th January 2013 2:13pm

തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറിക്കേസുകളില്‍ നിയമലംഘനമില്ലെന്ന നിലപാടിലേക്ക് സി.ബി.ഐ എത്തിയത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

Ads By Google

ധനമന്ത്രി കെ.എം മാണിയുടെ പ്രസ്താവന ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രസ്താവന ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കള്ളക്കളി വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ദിനംപ്രതി 400000 കോടിയിലേറെ രൂപ സംസ്ഥാനത്ത് നിന്നും ലോട്ടറി മാഫിയ കൊള്ളയടിച്ചുകൊണ്ടിരിുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തതും ഇവിടെ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിചതും.

രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക അഴിതികളില്‍ ഒന്നായിരുന്നു അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെന്ന  നിലയ്ക്ക് അന്ന് ഞാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ അന്ന് കേന്ദ്ര ധനമന്ത്രിയും പിന്നീട് ആഭ്യന്തര മന്ത്രിയുമായിരുന്ന പി. ചിദംബരം ആ സ്ഥാനങ്ങള്‍ ഉപയോഗിച്ച് ഇതിനെതിരെ തീര്‍ത്തും വിരുദ്ധമായ നിലപാടെടുത്തു.

അന്യ സംസ്ഥാന ലോട്ടറി അഴിമതിയുടെ വ്യാപ്തി ഞാനാവശ്യപ്പെട്ട പ്രകാരം വിശദമായി അന്വേഷിച്ചാല്‍ ചിദംബരത്തിലേക്കും ആ അന്വേഷണം ചെന്നെത്തും.

അത് മനസിലാക്കിയപ്പോഴാണ് സര്‍ക്കാര്‍ അന്വേഷണത്തിന്റെ പരിധി കുറച്ച് ആവശ്യമില്ലാത്ത ഒരു വിജ്ഞാപനം പുറത്തറക്കിയത്. സംസഥാന സര്‍ക്കാരിനുള്ള നികുതി അടച്ചില്ല തുടങ്ങിയ കേസുകളില്‍ രജിസ്റ്റര്‍ ചെയ്ത പ്രാഥമിക റിപ്പോര്‍ട്ടുകള്‍ മാത്രമാണ് സി.ബി.ഐക്ക് കൈമാറിയത്.

ദിനം പ്രതി സംസ്ഥാനത്ത് നിന്നും കടത്തിയ കോടിക്കണകണക്കിന് രൂപ എവിടേക്കാണ് പോയത്, ആ പുണം എനതിനെല്ലാം ഉപയോഗിക്കപ്പെട്ടു, വെളുപ്പിച്ച കള്ളപ്പണത്തിന്റ കണക്കെത്ര തുടങ്ങിയ ഗുരുതരമായ വിഷയഹഅങളില്‍ നിന്ന് ളിച്ചോടാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്.

അങ്ങനെ ലഘുവായി അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല ഈ അഴിമതി. മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ സമഗ്രമായി അന്വേഷിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് വി.എസ് പറഞ്ഞു.

Advertisement