Categories

സര്‍ക്കാറിന് തിരിച്ചടി;മേഘ പ്രൊമോട്ടര്‍

കൊച്ചി: വിവാദമായ ലോട്ടറി കേസില്‍ സര്‍ക്കാര്‍ നിലപാടിന് ശക്തമായ തിരിച്ചടി. മേഘയെ ഭൂട്ടാന്‍ ലോട്ടറി പ്രമോട്ടറായി അംഗീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. മേഘയില്‍ നിന്നും മുന്‍കൂര്‍ നികുതി വാങ്ങണമെന്നും ദിവസം ഒറ്റ നറുക്കപ്പെടുപ്പേ പാടുള്ളൂവെന്ന സര്‍ക്കാര്‍ നിലപാട് തെറ്റാണെന്നും കോടതി വ്യക്തമാക്കി.

മേഘയും ഭൂട്ടാന്‍ സര്‍ക്കാറും തമ്മില്‍ കരാറില്ലെന്ന സംസ്ഥാനത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇതിന് പ്രത്യേക കരാര്‍ ആവശ്യമില്ലെന്നും സര്‍ക്കാറിന്റെ അനുമതി മതിയെന്നും കോടതി നിരീക്ഷിച്ചു.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്ന് നികുതി വാങ്ങില്ലെന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചില്ല. ഒക്ടോബര്‍ മാസം മുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെ നികുതി സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. പലിശ ചുമത്താതെയായിരിക്കണം നികുതി സ്വീകരിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി വിധിയുണ്ടായിരിക്കുന്നത്.

ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ നറുക്കെടുപ്പ് പാടില്ലെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മേഘ ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീല്‍ ഹരജിയും കോടതി അനുമതി നല്‍കി. ഇതുപ്രകാരം ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ നറുക്കെടുപ്പ് നടത്താന്‍ ലോട്ടറി കമ്പനിക്ക് അധികാരം ലഭിക്കും.

സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണ് കോടതി വിധിയെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഭൂട്ടാന്‍ സര്‍ക്കാര്‍ അയച്ച കത്ത് നേരിട്ട് കോടതിക്ക് കൈമാറുകയല്ല കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും കത്ത് പരിഗണിച്ച് സര്‍ക്കാര്‍ കോടതിയെ നിലപാട് അറിയിക്കുകയാണ് ചെയ്തതെന്നും ഐസക്ക് വ്യക്തമാക്കി.

സെക്യൂരിറ്റി പ്രസ്സില്‍ അച്ചടിക്കുന്നതിനെതിരെ സര്‍ക്കാര്‍ വാദം ഉയര്‍ത്തിയപ്പോള്‍ അക്കാര്യം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചതും സിങ്‌വിയും രാമനും കോടതിയില്‍ വാദിച്ചതും ഒന്നു തന്നെയാണെന്നും ഐസക്ക് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന