Categories

ലോ­ട്ടറി: ചി­ദം­ബ­ര­ത്തി­ന് ഹൈ­ക്കോട­തി നോ­ട്ടീസ്

കൊച്ചി: മു­ഖ്യ­മന്ത്രി വി.എ­സ് അ­ച്യു­താ­നന്ദ­ന്റെ ക­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ല്‍ കേന്ദ്രം സി.ബി.ഐ അ­ന്വേഷ­ണം ന­ട­ത്താത്ത­ത് എന്തു­കൊ­ണ്ടാ­ണെന്ന് ഹൈ­ക്കോ­ടതി. കേ­ന്ദ്ര­ത്തില്‍ കോണ്‍­ഗ്ര­സ് ഭ­രി­ക്കു­മ്പോള്‍ സി.ബി.ഐ അ­ന്വേ­ഷ­ണ­ത്തി­ന് വേ­ണ്ടി കോണ്‍­ഗ്ര­സ് എം.എല്‍.എ­ക്ക് കോ­ട­തി­യെ സ­മീ­പി­ക്കേ­ണ്ടി­വ­രു­ന്നത്് ഗ­തി­കേ­ടാണ്. കോണ്‍­ഗ്ര­സ് എം.ല്‍.എ ആ­വ­ശ്യ­പ്പെ­ട്ടി­ട്ട് പോലും ന­ട­പ­ടി­യു­ണ്ടാ­വു­ന്നി­ല്ലെന്ന­ത് ആ­ശ്ച­ര്യ­ക­ര­മാ­ണെന്നും കോട­തി നി­രീ­ക്ഷി­ച്ചു.

ലോട്ട­റി വി­ഷ­യ­ത്തില്‍ സി.ബി.ഐ അ­ന്വേഷ­ണം ആ­വ­ശ്യ­പ്പെ­ട്ട് വി.ഡി സ­തീ­ശന്‍ നല്‍കി­യ ഹര­ജി പ­രി­ഗ­ണി­ക്ക­വെ­യാ­ണ് കോട­തി ഇ­ങ്ങി­നെ അ­ഭി­പ്രാ­യ­പ്പെ­ട്ടത്. ജ­സ്റ്റി­സു­മാരായ കെ. ച­ല­മേ­ശ്വര്‍, സി.ആര്‍ രാ­മ­ച­ന്ദ്രന്‍ നാ­യര്‍ എ­ന്നി­വ­രുള്‍­പ്പെ­ട്ട ബെ­ഞ്ചാ­ണ് ഹര­ജി പ­രി­ഗ­ണി­ക്കു­ന്ന­ത്. ഹര­ജി കോട­തി ഫ­യ­ലില്‍ സ്വീ­ക­രിച്ചു.

അ­തേ­സമ­യം ലോട്ട­റി വി­ഷ­യ­ത്തില്‍ ന­ല്‍കി­യ മ­റ്റൊ­രു ഹ­ര­ജി­യില്‍ കേ­ന്ദ്ര­മന്ത്രി പി.ചി­ദം­ബ­ര­മുള്‍­പ്പെ­ടെ­ 11 പേര്‍­ക്ക് ഹൈ­ക്കോട­തി നോ­ട്ടീ­സ് അ­യ­ച്ചു. നോ­ട്ടീ­സില്‍ ര­ണ്ടാ­ഴ്­ചക്ക­കം മ­റുപ­ടി പ­റ­യാനും ആ­വ­ശ്യ­പ്പെ­ട്ടി­ട്ടുണ്ട്. കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ നല്‍കി­യ ഹരജി പരിഗ­ണി­ക്ക­വെ­യാ­ണ് കോട­തി ന­ട­പടി.

One Response to “ലോ­ട്ടറി: ചി­ദം­ബ­ര­ത്തി­ന് ഹൈ­ക്കോട­തി നോ­ട്ടീസ്”

  1. Sreeraj Kaviyoor

    വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് വി.ഡി.സതീശൻ വേണ്ടാത്തിടത്തു വയ്ക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ…… സുധാകരനും, കുഞ്ഞാലിക്കുട്ടിയ്ക്കും, മുസ്തഫയ്ക്കും പിന്നാലെ എൽ.ഡി.എഫ്.നെ ജയിപ്പിക്കാൻ സതീശനും രംഗത്തിറങ്ങിയിരിക്കുന്നു. സഖാവ് വി.ഡി.സതീശന് അഭിവാദ്യങ്ങൾ!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.