Administrator
Administrator
ലോട്ടറി വിവാദം: ഭൂട്ടാന്‍ സര്‍ക്കാര്‍ ഇടപെടുന്നു
Administrator
Tuesday 12th October 2010 12:10pm

sikkim lotteryന്യൂദല്‍ഹി: കേരളത്തിലെ ലോട്ടറി വിവാദത്തില്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനോട് ഭൂട്ടാന്‍ സര്‍ക്കാര്‍ വിശദീകരണം തേടി. മോണിക്കാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഡയരക്ടര്‍ ബോര്‍ഡില്‍ നിന്നുള്ള രാജിയെക്കുറിച്ചാണ് വിശദീകരണം തേടിയത്. ധനകാര്യ സെക്രട്ടറി ലാംഗ്‌ദോര്‍ജിയാണ് ഇതു സംബന്ധിച്ച് നടപടികളെടുത്തത്.

ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്ത് നിന്നും ഭൂട്ടാന്‍ ലോട്ടറിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഭൂട്ടാന്‍ സ്ഥാനപതിയോട് നേരിട്ട് വിവാദത്തെക്കുറിച്ച് ചോദിച്ചറിയും. ഭൂട്ടാന്‍ പ്രധാനമന്ത്രി ഉടന്‍ ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisement