Categories

ലോട്ടറി: സി.ബി.ഐ അന്വേഷണം ആകാമെന്ന് കേന്ദ്രം

hihg-courtകൊച്ചി: അന്യസംസ്ഥാന ലോട്ടറി മാഫിയകളുടെ ഇടപെടലുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുന്നതിന് എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേസില്‍ ഹൈക്കോടതിയില്‍ വാദം നടക്കവെയാണ് കേന്ദ്രം ഈ നിലപാട് എടുത്തത്. സി.ബി.ഐ അന്വേഷണത്തിന് പ്രത്യേക വിജ്ഞാപനത്തിന്റെ ആവശ്യമില്ല. ഇക്കാര്യത്തില്‍ നേരത്തെയുള്ള നിബന്ധനകളില്‍ അയവ് വരുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.

സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ജസ്റ്റിസ് ജെ.ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമാനുസൃതമായുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേസ് വിവരങ്ങള്‍ അറിയിച്ചാലുടന്‍ ലോട്ടറിക്കേസ് സി.ബി.ഐക്കു വിടാന്‍ തയാറാണെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ദല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ ആറാംവകുപ്പനുസരിച്ചു വിജ്ഞാപനം പുറപ്പെടുവിക്കാനും നിര്‍ദ്ദേശിക്കപ്പെട്ട മാതൃകയില്‍ എഫ്.ഐ.ആര്‍ നമ്പര്‍, കേസ് നിലവിലുള്ള പൊലീസ് സ്‌റ്റേഷന്‍ തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാനും 2011 മാര്‍ച്ച് 25നു പഴ്‌സനേല്‍ മന്ത്രാലയം സംസ്ഥാനത്തോടാവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യമായിരുന്നു സര്‍ക്കാറിനെതിരെ അടിക്കാനായി ഉപയോഗിച്ചിരുന്നത്.

എന്നാല്‍ ഈ നിബന്ധനകളാണ് ഇപ്പോള്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

ലോട്ടറി: നാല് കേസുകളില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

ലോട്ടറിക്കേസ്: അന്വേഷണറിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിച്ചു

ലോട്ടറിക്കേസ്: തമിഴ്‌നാട് എ ജി ഹാജരാകില്ല

ലോട്ടറിക്കേസ്: നിര്‍ണായക തീരുമാനം ഇന്ന്

സാന്റിയാഗോ മാര്‍ട്ടിനും ജോണ്‍ കെന്നഡിക്കും നോട്ടീസ്

സിംഗ്‌വിയുടെ അവകാശവാദം കള്ളം: ഭൂട്ടാന്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.