Categories

ലോട്ടറിക്കേസ്: തമിഴ്‌നാട് എ ജി ഹാജരാകില്ല

sikkim lotteryകൊച്ചി: ഭൂട്ടാന്‍ലോട്ടറിയുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് അഡ്വക്കേറ്റ് ജനറല്‍ പി എസ് രാമന്‍ ഹാജരാകില്ല. കേസില്‍ എ ജി ഹാജരായതിലുള്ള പ്രതിഷേധം വ്യക്തമാക്കി മുഖ്യമന്ത്രി തമിഴ്‌നാടിന് കത്തയച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് സൂചനയുണ്ട്. രാമന് പകരമായി അഡ്വ.അരിമാ സുന്ദരം മേഘയ്ക്കുവേണ്ടി ഹാജരാകും. നേരത്തേ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി തമിഴ്‌ന്ട് എ ജി ഹാജരായതില്‍ സംസ്ഥാന മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

തമിഴ്‌നാട് സര്‍ക്കാറിന്റെ കേസ് അല്ലാത്തതിനാല്‍ ഹാജരാകുന്നതിന് തെറ്റില്ലെന്നായിരുന്നു എ ജി പി എസ് രാമന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ എ ജിയുടെ നടപടിയെ കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വിയായിരുന്നു ഹാജരായത്. വിവാദങ്ങളെത്തുടര്‍ന്ന് കേസില്‍ നിന്ന് സിംഗ്‌വി പിന്‍മാറുകയും പി എസ് രാമന്‍ ഹജരാവുകയുമായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

ഹാദിയയെ മയക്കി കിടത്താന്‍ മരുന്ന് നല്‍കുന്നുവെന്ന് ഡോക്യുമെന്ററി സംവിധായകന്റെ വെളിപ്പെടുത്തല്‍; അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ പക്കലുണ്ട്

കൊല്ലം: മതം മാറിയതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് പിതാവില്‍ നിന്നും ക്രൂരമര്‍ദ്ദനമേല്‍ക്കുന്നതായി വെളിപ്പെടുത്തല്‍. ഡോക്യുമെന്ററി സംവിധായകനായ ഗോപാല്‍ മേനോന്റതാണ് വെളിപ്പെടുത്തല്‍. ഹാദിയയെ മരുന്നുകള്‍ കുത്തിവെച്ച് മയക്കി കിടത്തിയിരിക്കുകയാണെന്നും ഗോപാല്‍ മേനോന്‍ പറയുന്നു.നാളെ പുറത്തിറക്കുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങള