കൊച്ചി: ലോട്ടറിക്കേസില്‍ കേരളം നിയമപരമായ നടപടികള്‍ പാലിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ തെളിയിക്കുന്ന രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കുകയും ചെയ്തു.

ഭൂട്ടാന്‍ ലോട്ടറിക്കെതിരെ സംസ്ഥാന നികുതി വകുപ്പ് സെക്രട്ടറി കേന്ദ്രസര്‍ക്കാരിനയച്ച കത്തുകള്‍ അപൂര്‍ണമായിരുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഈ വര്‍ഷം ആഗസ്ത് പതിനൊന്നിനും മുപ്പതിനുമായി കേരളം കേന്ദ്രത്തിന് കത്തുകള്‍ അയച്ചിരുന്നു. കേന്ദ്രം ഇതിന് മറുപടിയും നല്‍കിയിരുന്നു.

നിയമപ്രകാരം ലോട്ടറി നിരോധനത്തിന് കേന്ദ്രത്തെ സമീപിക്കുന്നത് ചട്ടം അഞ്ച് പ്രകാരമുള്ള നടപടികള്‍ പാലിച്ചായിരിക്കണമെന്ന് കേന്ദ്രം മറുപടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമലംഘനത്തിന്റെ കൃത്യമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനുശേഷവും വ്യക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെ കത്തയക്കുകയാണ് കേന്ദ്രം ചെയ്തത്.ഇതുതെളിയിക്കാന്‍ നികുതിവകുപ്പ് നടത്തിയ കത്തിടപാടുകളും കേന്ദ്രം സമര്‍പ്പിച്ചു.