Categories

ലോട്ടറി കേസ് സുപ്രീം കോടതിയിലേക്ക്

sikkim lotteryതിരുവനന്തപുരം: ലോട്ടറി കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി ഉത്തരവ് സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്.

ലോട്ടറി വിഷയം പരിശോധിക്കാന്‍ സംസ്ഥാനത്ത് മോണിറ്ററിങ് സെല്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രത്യേക സെല്‍ ഉറപ്പുവരുത്തും. ഇന്റലിജന്‍സ് എ.ഡി.ജി.പി സിബിമാത്യൂസായിരിക്കും സെല്‍ തലവന്‍. മുഖ്യമന്ത്രിയോ ധനമന്ത്രിയോ ലോട്ടറി വിഷയത്തില്‍ ഇടപടില്ലെന്നും ലോട്ടറിമാഫിയയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് മോണിട്ടറിംഗ് സെല്ലായിരിക്കും വേണ്ട നടപടികള്‍ കൈക്കൊള്ളുകയെന്നും തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്നും മുന്‍കൂര്‍ നികുതി വാങ്ങാനും യോഗത്തില്‍ ധാരണയായി. മുന്‍കൂര്‍ നികുതി സ്വീകരിക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.

ലോട്ടറി വിഷയത്തില്‍ ഇതുവരെയുണ്ടായ വീഴ്ചകളുടെയല്ലാം ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെമേല്‍ കെട്ടിവെക്കുന്നില്ല. എന്നാല്‍ മോണിട്ടറിങ് സെല്‍ രൂപവത്കരിച്ചതിനാല്‍ ഇനി ലോട്ടറികളെ നിരീക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കായിരിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.