ന്യൂദല്‍ഹി: ലോട്ടറി കേസില്‍ നടപടിക്രമം പാലിച്ച് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പി.ടി തോമസ് എം.പിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കേസില്‍ സി.ബി.ഐ അന്വേഷം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അന്യസംസ്ഥാന ലോട്ടറികക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.