തിരുവനന്തപുരം: ലോട്ടറി കേസില്‍ സാന്റിയാഗോമാര്‍ട്ടിനെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം.  വ്യാജ ലോട്ടറി ടിക്കറ്റ വിറ്റതിനാണ് മാര്‍ട്ടിനെതിരെ കേസെടുക്കുന്നത്. തിരുവനന്തപുരം സ്വദേശി ഇസ്ഹാക്ക് നല്‍കിയ പരാതിയിന്‍മേല്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ഉത്തരവു പുറപ്പെടുവിച്ചത്.

30.8.ന് വിറ്റ സൂപ്പര്‍ ഫോര്‍ട്ട് ടിക്കറ്റുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ ടിക്കറ്റില്‍ 31ന് നറുക്കെടുക്കുമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പിറ്റേന്ന് പത്രത്തില്‍ ഫലം കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.

മാര്‍ട്ടിനെ ഒന്നാം പ്രതിയായും മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ ജോണ്‍ കെന്നഡിയെ രണ്ടാം പ്രതിയായി കേസെടുക്കാനാണ് ഉത്തരവ്. ഈ ടിക്കറ്റ വിറ്റ ഏജന്റിനെ മൂന്നാം പ്രതിയാക്കാനും ഫസ്റ്റ ക്ലാസ് മജിസ്‌ട്രേറ്റ് എം ബഷീര്‍  ഫോര്‍ട്ട് പോലീസിന്
നിര്‍ദേശം നല്‍കി.