തിരുവനന്തപുരം: മേഘയുടെ നികുതി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ല. ഇതുസംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ തീരുമാനം ഇന്ന് പുറത്തുവന്നു. ഇതുവരെ അടച്ച തുക തിരിച്ചു നല്‍കും

ലോട്ടറി ചട്ടപ്രകാരമുള്ള രേഖകള്‍ ഹാജരാക്കാത്തതിനാലാണ് മേഘയുടെ നികുതി സ്വീകരിക്കാത്തത്. ഇതുസംബന്ധിച്ച് വാണിജ്യ നികുതി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശ അംഗികരിക്കുകയായിരുന്നു സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു.