Administrator
Administrator
ലോട്ടറിക്കേസ്: സി.ബി.ഐ ഇന്റര്‍പോള്‍ സഹായം തേടും
Administrator
Sunday 11th September 2011 12:00pm

santiago-martin appears for questioningകൊച്ചി: ലോട്ടറിക്കേസില്‍ വിശദമായ അന്വേഷണത്തിന് സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടും. കേസില്‍ ഭൂട്ടാനിലെ ഉദ്ദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായാണ് സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടുന്നത്. ഇതിനായി സി.ബി.ഐ. വൈകാതെ ഇന്റര്‍പോളിന് അപേക്ഷ നല്‍കും.

ലോട്ടറികേസിലെ മുഖ്യപ്രതിയായ സാന്റിയാഗൊ മാര്‍ട്ടിന്‍ വന്‍ ക്രമക്കേട് നടത്തിയതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം ഭൂട്ടാനിലേയ്ക്ക് വ്യാപിപ്പിക്കാന്‍ സി.ബി.ഐ. തീരുമാനിച്ചത്. എന്നാല്‍ മറ്റു രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും രേഖകള്‍ പിടിച്ചെടുക്കാനും നിയമ തടസങ്ങളുണ്ടായതിനാല്‍ സിബിഐയ്ക്കു നേരിട്ടു ഭൂട്ടാനില്‍ ചോദ്യം ചെയ്യാനാവില്ല. ഇതിനാലാണ് ഇന്റര്‍പോള്‍ സഹായം തേടുന്നത്.

സി.ബി.ഐക്ക്് നേരിട്ട് ഇതിന്റെ ഭാഗമായി സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിലെത്തി സി.ബി.ഐ. ഉദ്യോഗസ്ഥര്‍ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുകയും നിരവധി രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അന്വേഷണത്തിനായി ഭൂട്ടാനിലേയ്ക്ക് പോകാനോ അവിടുത്തെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനോ അവര്‍ക്ക് ഇന്റര്‍പോളിന്റെ അനുവാദം ലഭിക്കേണ്ടതുണ്ട്.

ലോട്ടറിക്കേസ് അന്വേഷണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് സി.ബി.ഐ തീരുമാനം. ്അന്വേഷണചുമതലയുള്ള ഉദ്ദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം സിക്കിമില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഒട്ടേറെ രേഖകള്‍ സി.ബി.ഐക്ക് കിട്ടിയിട്ടുണ്ടെന്നാണ് വിവരം. ഇതേതുടര്‍ന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിന്റെ ബിസിനസ് പങ്കാളികള്‍ക്ക് സി.ബി. ഐ. നോട്ടീസ് അയച്ചിട്ടുണ്ട്. കൊച്ചി സി.ബി.ഐ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്.

Advertisement