ലോസ്ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സ് എലമെന്ററി സ്‌കൂളിലെ 23 വിദ്യാര്‍ത്ഥികളെ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. മാര്‍ക്ക് ബെര്‍നഡ് എന്ന 61 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 2.3 മില്ല്യന്‍ രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചു.

കുട്ടികളുടെ മുഖത്ത് പാറ്റകളെയും പ്രാണികളെയും പിടിച്ച് ഇട്ട്  ഇയാള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യിപ്പിക്കുകയായിരുന്നെന്ന്‌ ലോസ് ഏഞ്ചല്‍സ് ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇത്തരത്തില്‍ കുട്ടികളെ പീഡനത്തിനിരയാക്കുന്ന 40 ഫോട്ടോകള്‍ പുറത്തായതിലൂടെയാണ് അന്വേഷണം ആരംഭിക്കുന്നത്. കുട്ടികളുടെ കണ്ണും വായയും മൂടിക്കെട്ടിയതിനു ശേഷം പാറ്റകളെ പിടിച്ച് മുഖത്ത് ഇട്ടതിന് ശേഷം ഫോട്ടോ എടുക്കുകയായിരുന്നു.

2008 നും 2010 നും ഇടയ്ക്കാണ് സംഭവം നടക്കുന്നത്. ഏഴു വയസ്സിനും പത്ത് വയസ്സിനും ഇടയില്‍ പ്രായമുള്ള 23 കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.  ചില ഫോട്ടോകളില്‍ ഇയാള്‍ കുട്ടികളെ കൈകൊണ്ട് ചുറ്റിപ്പിടിച്ച് ഉപദ്രവിക്കുന്നതും കാണാമെന്നും പോലീസ് വ്യക്തമാക്കി.

സെമന്‍ സ്പൂണുകളിലാക്കി കുട്ടികളുടെ വായില്‍ ഒഴിച്ചുകൊടുക്കുന്ന ഫോട്ടോകളും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കുട്ടി പോലും ഈ വിഷയത്തില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല.

80 ലേറെ കുട്ടികളെ നിരന്തരം ചോദ്യം ചെയ്തപ്പോഴാണ് അധ്യാപകനെതിരെ മൊഴി നല്‍കാന്‍ തയ്യാറായത്. അധ്യാപകന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ഇത്തരത്തിലുള്ള നൂറു കണക്കിന് ഫോട്ടോഗ്രാഫ്‌സ് ആണ് കണ്ടെടുത്തെതെന്നും പോലീസ് അറിയിച്ചു.

കുട്ടികളെ ലൈംഗിക പീഡനത്തിനിരക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി അത് ഡി.വി.ഡി ആയി ഇയാള്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ 30 വര്‍ഷമായി മിറാമന്റെ എലമെന്ററി സ്‌കൂളിലെ അധ്യാപകനായി ഇയാള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Malayalam News

Kerala News In English