വയനാട്:  താമരശേരി ചുരത്തിലെ എട്ടാംവളവില്‍ സ്പിരിരറ്റ് ലോറിമറഞ്ഞ് എട്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മൈസൂരില്‍ നിന്നും തൃശൂരിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്പിരിറ്റ് ലോറിയാണ് മറിഞ്ഞത്.

രാത്രി പത്തരയോടെയാണ് അപകടം നടന്നത്. റോഡില്‍ സ്പിരിറ്റ് പരന്നൊഴുകിയതോടെ പോലിസെത്തി ഗതാഗതം തടയുകയായിരുന്നു. തുടര്‍ന്നു ഫയര്‍ഫോഴ്‌സെത്തി വെള്ളം പമ്പുചെയ്തതോടെ ഗതാഗതം പുനസ്ഥാപിച്ചു. സ്പിരിറ്റ് നിയമാനുസൃതം കൊണ്ടുവന്നതാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.