Administrator
Administrator
ലോറി പണിമുടക്ക് തുടങ്ങി; ചരക്കു നീക്കം പ്രതിസന്ധിയില്‍
Administrator
Thursday 18th August 2011 10:00am

lorry-strikeചെന്നൈ: ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ദക്ഷിണേന്ത്യയിലെ ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. കേരളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും മഹാരാഷ്ട്രയിലെയും ലോറി ഉടമകളാണ് ദക്ഷിണേന്ത്യന്‍ ലോറി ഓണേഴ്‌സ് ഫെഡറേഷന്റെ ആഹ്വാനമനുസരിച്ച് പണിമുടക്കുന്നത്. ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായി.

റമദാന്‍, ഓണം സീസണായതിനാല്‍ തമിഴ്‌നാട്ടില്‍നിന്നുള്ള പച്ചക്കറി, പാല്‍, മുട്ട, കോഴിയിറച്ചി വരവ് നിലച്ചത് കേരളത്തെ രൂക്ഷമായി ബാധിക്കും. ഉത്സവ സീസണ്‍ പരിഗണിച്ചാണ് കേരളത്തിലെ ലോറി ഉടമകള്‍ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ അതിര്‍ത്തി വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് കേരള സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കുക, റോഡ് ചുങ്കം 2008ലെ നിരക്കിലേക്ക് താഴ്ത്തി പുനര്‍നിര്‍ണയിക്കുക, സ്വകാര്യ ഏജന്‍സികളുടെ ചുങ്കം പിരിവ് അവസാനിപ്പിക്കുക, ലോറി ടയറിന്റെ ഇറക്കുമതി തീരുവ കുറക്കുക, 2010 ഡിസംബര്‍ നാലിന് ലോറി ഉടമകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

Advertisement