കോഴിക്കോട്: ലോറിവാടക നിരക്ക് 30ശതമാനമെങ്കിലും വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി സമരം തുടങ്ങുമെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അതിനിടെ കോഴിക്കോട്ടെ ചരക്കുലോറി ഉടമകള്‍ ഇന്ന് സൂചനാപണിമുടക്ക് നടത്തുന്നുണ്ട്. സമരംമൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്കം തടസ്സപെട്ടിട്ടുണ്ട്.

ലോറിവാടക വര്‍ധിപ്പിച്ചില്ലെങ്കില്‍ ഈമാസം മൂന്നാം തീയതി മുതല്‍ കോഴിക്കോട് ജില്ലയില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ലോറി ഉടമകള്‍ പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടും ലോറിവാടക വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍ തയ്യാറായിട്ടില്ലെന്നും ലോറി ഉടമകള്‍ ആരോപിക്കുന്നു.