ന്യൂദല്‍ഹി: നാളെ അര്‍ധ രാത്രി മുതല്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച ലോറി സമരം പിന്‍വലിച്ചു. കേന്ദ്ര മന്ത്രി കമല്‍നാഥുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
ജില്ലാ പരിധിയിലെ വാഹനങ്ങള്‍ നിലവിലെ ടോളിന്റെ പകുതി മാത്രം നല്‍കിയാല്‍ മതിയെന്ന് യോഗത്തില്‍ തീരുമാനമായി.

ഹെവി വാഹനങ്ങള്‍ക്ക് ലൈറ്റ് വാഹനങ്ങളെക്കാള്‍ പത്ത് ശതമാനം അധികം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനമായി. പാതയുടെ നിര്‍മാണ കാലഘട്ടം പൂര്‍ത്തിയാക്കിയാല്‍ ടോളിന്‍െ അറുപത് ശതമാനം കുറക്കും. ചരക്കില്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍ േേവണ്ടെന്ന ആവശ്യം യോഗം തള്ളി.