കോഴിക്കോട്: ജില്ലയില്‍ ചരക്കുലോറി വാടക 11 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ ലോറി ട്രാന്‍സ്‌പോര്‍ട്ട് മോണിറ്ററിംഗ് കമ്മറ്റിയാണ് വാടക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ലോറിവാടക നിരക്ക് 30 ശതമാനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച്ച ജില്ലയില്‍ ലോറി ഉടമകള്‍ സൂചനാസമരം നടത്തിയിരുന്നു. വാടക് വര്‍ധിപ്പിച്ചില്ലെങ്കില്‍ സനിയാഴ്ച്ച മുതല്‍ സംസ്ഥാനവ്യാപകമായി സമരം തുടരുമെന്നും ലോറിഉടമകള്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ലോറിവാടക ഉയര്‍ത്തിയത് സംസ്ഥാനത്ത് പഴം-പച്ചക്കറി-ഇറച്ചിക്കോഴി വില വര്‍ധിക്കുന്നതിന് ഇടയാക്കും.