ന്യൂദല്‍ഹി: സ്‌ഫോടകവസ്തു നിറച്ച ലോറികള്‍ കാണാതായ സംഭവത്തില്‍ കേന്ദ്രം മധ്യപ്രദേശ് സര്‍ക്കാറിനോട് വിശദീകരണം തേടി. രാജസ്ഥാനിനിന്നും മധ്യപ്രദേശിലേക്ക് പുറപ്പെട്ട 600 ടണ്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച 61 ലോറികളാണ് കാണാതായത്.

ധോനിപൂരിലെ എക്‌സ്‌പ്ലോസിവ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡില്‍ നിന്നും മധ്യപ്രദേശിലെ സാഗര്‍ ദജില്ലയിലെ ഫാക്ടറിയിലേക്കാണ് ലോറികള്‍ പുറപ്പെട്ടത്. ഗൗരവമേറിയ സുരക്ഷാവീഴ്ച്ചയാണിതെന്നും സംസ്ഥാന സര്‍ക്കാറിനോട് ഇക്കാര്യത്തില്‍ ഉടനടി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഒന്നരകോടിയോളം രൂപാ വിലവരുന്ന സ്‌ഫോടകവസ്തുക്കളാണ് കാണാതായിരിക്കുന്നത്. ലോറികള്‍ നാലുദിവസം മുമ്പേ സാഗര്‍ ജില്ലയിലെത്തേണ്ടതയിരുന്നുവെന്ന് ഐ ജി അന്‍വേശ് മംഗലം അറിയിച്ചു. സംഭവത്തെക്കുറിച്ച അന്വേഷിക്കാന്‍ പോലീസ് ടീമിനെ അയച്ചിട്ടുണ്ടെന്നും ഐ ജി അറിയിച്ചു.