എഡിറ്റര്‍
എഡിറ്റര്‍
ചങ്ങനാശ്ശേരിയില്‍ ലോറി ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി; രണ്ട് മരണം
എഡിറ്റര്‍
Thursday 6th March 2014 8:53am

changanassery-accident

ചങ്ങനാശ്ശേരി: അമിത വേഗതയില്‍ വന്ന ലോറി ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ച ആളുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ചത് ബംഗാള്‍ സ്വദേശികളാണെന്ന് സംശയമുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി പായിപ്പാട് കവലയിലാണ് സംഭവം നടന്നത്.

Advertisement