തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നു പകല്‍ സമയത്തും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തും. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ ഇന്നു മാത്രം 400 മെഗാവാട്ടിന്റെ കുറവ് വന്നതിനെ തുടര്‍ന്നാണിത്. രാത്രിയിലെ നിയന്ത്രണം തുടരും. വടക്കന്‍ ജില്ലകളിലാണു കൂടുതലായും പകല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി പ്രതിസന്ധി ഏതാനും ദിവസംകൂടി തുടരാനാണു സാധ്യത. കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞതും ഇടുക്കി, ശബരിഗിരി നിലയങ്ങളിലെ നാലു ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതുമാണു വൈദ്യുതിക്ഷാമത്തിനു കാരണം.

വൈദ്യുതി പുറമേ നിന്നു വാങ്ങാനുള്ള വൈദ്യുതി വകുപ്പിന്റെ ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല.