ലണ്ടന്‍: ഇന്ത്യന്‍ വശജനും പ്രമുഖ വ്യവസായിയുമായ സ്വരാജ്‌പോള്‍ പ്രഭുസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവച്ചു. സാമ്പത്തിക തിരിമറി നടത്തി എന്നാരോപിച്ച സ്വരാജ് പോള്‍ അടക്കം മൂന്നുപേരെ നേരത്തേ സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്വരാജ് പോളിന്റെ പുതിയ തീരുമാനം.

ലണ്ടന് പുറത്ത് താമസിത്തുന്ന എം പി മാര്‍ക്ക് നല്‍കുന്ന സാമ്പത്തികസഹായം ഉള്‍പ്പടെയുള്ളവ അനധികൃതമായി കൈക്കലാക്കി എന്നാരോപിച്ചാണ് സ്വരാജ് പോളിനെ പ്രഭുസഭ പുറത്താക്കിയത്. ലേദി ഉദിനെയും സമീര്‍ ഭാട്ടിയയെയും ഇതേ കാരണത്താല്‍ പുറത്താക്കിയിരുന്നു.

വാസസ്ഥലം ലണ്ടന് പുറത്താണെന്ന കാണിച്ചാണ് സ്വരാജ് പോള്‍ അലവന്‍സ് വാങ്ങിയത്. എന്നാല്‍ സംഭവം വിവാദമായതോടെ പോള്‍ തുക തിരിച്ചടച്ചിരുന്നു.