എഡിറ്റര്‍
എഡിറ്റര്‍
കമല്‍ഹാസന്റെ വിശ്വരൂപം
എഡിറ്റര്‍
Wednesday 2nd May 2012 5:07pm

തന്റെ പുതിയ ചിത്രം വിശ്വരൂപത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനായി കമല്‍ ലോസ് ഏഞ്ചല്‍സിലേക്ക് പോയിരിക്കുകയാണ്. ദ ലോഡ് ഓഫ് ദ റിംഗ്‌സ്, മാട്രിക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ ബോളിവുഡ് നിര്‍മാതാവ് ബാരി എം. ഓസ്‌ബോണിനുവേണ്ടിയാണ് ലോസ് ഏഞ്ചല്‍സില്‍ വിശ്വരൂപത്തിന്റെ പ്രത്യേക പ്രദര്‍ശനം.

ഹിന്ദിയിലും തമിഴിലും ഒരേസമയത്ത് ഒരുങ്ങുന്ന ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ ലോസ് ഏഞ്ചല്‍സില്‍വച്ച് ചിത്രീകരിക്കാനും കമലിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ലോസ് ഏഞ്ചല്‍സിലെ പ്രസിദ്ധമായ ഹോളിവുഡ് സ്റ്റുഡിയോസില്‍ വച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാനും കമല്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ ആഴ്ച അവസാനമാണ് ബാരിയ്ക്കുവേണ്ടിയുള്ള പ്രത്യേക സിനിമാ പ്രദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. ബാരി ഓസ്‌ബോണിലെ പോലുള്ള സംവിധായകര്‍ കമലിന്റെ ചിത്രം കാണാനെത്തുന്നത് വലിയ നേട്ടാമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ചിത്രത്തിന്റെ ഏതെങ്കിലും ഒരു വേര്‍ഷന്‍മാത്രം കാണിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

‘ ഇന്ത്യയിലെ തന്നെ മിക്കയാളുകളും ധരിച്ചുവച്ചിരിക്കുന്നത് ഞാന്‍ വിശ്വരൂപത്തിന്റെ തമിഴ് വേര്‍ഷന്‍ മാത്രം ചിത്രീകരിച്ച് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തതാണെന്നാണ്. ഇത് ശരിയല്ല. സിനിമയുടെ രണ്ട് വ്യത്യസ്ത വേര്‍ഷനുകളും ഞങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദിയിലെ വിശ്വരൂപത്തില്‍ നിന്നും തീര്‍ത്തും സ്വതന്ത്രമാണ് തമിഴിലേത്. ‘ കമല്‍ഹാസന്‍ പറഞ്ഞു.

ഉടന്‍ തന്നെ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള തീരുമാനവും കമല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഭാഗത്തിനുവേണ്ടിയുള്ള ചില ആക്ഷന്‍ രംഗങ്ങള്‍ ഇതിനകം തന്നെ ചിത്രീകരിച്ചുകഴിഞ്ഞു. രണ്ടാം ഭാഗത്തിന്റെ 15 ശതമാനം പൂര്‍ത്തിയായെന്നും 85 ശതമാനം മാത്രമേ ഇനി ബാക്കിയുള്ളൂവെന്നും കമല്‍ വ്യക്തമാക്കി. സ്വന്തം സംവിധാനത്തില്‍ കമല്‍ ഒന്നിലധികം വേഷത്തിലെത്തുന്ന വിശ്വരൂപം നിര്‍മ്മിക്കുന്നത് രാജ് കമലും പി.വി.പി. സിനിമയും ചേര്‍ന്നാണ്. പൂജാ കുമാര്‍, ആന്‍ഡ്രിയ ജെര്‍മിയ എന്നീ സുന്ദരിമാരാണ് കമലിന്റെ നായികമാരാകുന്നത്. ശേഖര്‍ കപൂറും വിശ്വരൂപത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പതിവു തെറ്റിക്കാതെ വിശ്വരൂപത്തിലും നായികമാരുമായി ഇഴുകിച്ചേര്‍ന്നുള്ള ചുംബനരംഗങ്ങള്‍ കമല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണറിയുന്നത്. പൂജാകുമാറുമൊത്ത് വെള്ളത്തിനടിയില്‍ വച്ച് ചിത്രീകരിച്ച പ്രണയ രംഗങ്ങള്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടാന്‍ പോന്നതാണെന്ന് വാര്‍ത്തകളുണ്ട്. ഈ രംഗങ്ങള്‍ അമേരിക്കയില്‍ വച്ച് പ്രത്യേക ക്യാമറ ടെക്‌നോളജി ഉപയോഗിച്ചാണത്രെ ചിത്രീകരിച്ചത്.

ഈ സിനിമയില്‍ അഫ്ഗാനിസ്ഥാന്‍ തീവ്രവാദിയുടെ വേഷം ചെയ്യുന്നതിനായി കമല്‍ അഫ്ഗാന്‍ ഭാഷ പഠിച്ചതും കഥക് നര്‍ത്തകന്റെ വേഷം ചെയ്യാന്‍ കഥക് നൃത്തമഭ്യസിച്ചതും നേരത്തെ വാര്‍ത്തയായിരുന്നു.

Malayalam News

Kerala News in English

Advertisement