എഡിറ്റര്‍
എഡിറ്റര്‍
അടുത്ത ചിത്രം അജയ് ദേവ്ഗണുമൊത്ത്: പ്രഭുദേവ
എഡിറ്റര്‍
Thursday 17th January 2013 12:49pm

സല്‍മാന്‍ ഖാനേയും അക്ഷയ് കുമാറിനേയും നായകനാക്കി സിനിമ സംവിധാനം ചെയ്‌തെങ്കിലും പ്രഭുദേവയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്ന അജയ് ദേവ്ഗണുമൊത്ത് ഒരു ചിത്രം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ പോയി.

Ads By Google

എന്നാല്‍ അധികം വൈകാതെ അജയ് ദേവ്ഗണുമൊത്ത് ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭുദേവ.

അജയുമൊത്ത് ഞാന്‍ ഒരു സിനിമ ചെയ്യാന്‍ തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ അത് ഒരിക്കലും ഒരു റീമേക്ക് ആയിരിക്കില്ല. അദ്ദേഹവുമൊത്ത് ഏറെ നാളായി ഒരു ചിത്രം ആഗ്രഹിക്കുന്നതായിരുന്നു. എന്നാല്‍ അത് നടന്നില്ല.

ഇപ്പോള്‍ ഷാഹിദ് കപൂറിനെ നായകനാക്കി റാംപോ രാജ് കുമാര്‍ എന്ന ചിത്രം ചെയ്യുന്നുണ്ട്. അതിന് ശേഷം അജയ് ദേവുഗണുമായി ഒരു ചിത്രം ചെയ്യും. അദ്ദേഹവുമായി ജോലി ചെയ്യുന്നത് ഏറെ രസകരമാണെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുകയെന്നത് എന്റെ ആഗ്രഹങ്ങളില്‍ ഒന്നുകൂടിയാണ്.- പ്രഭുദേവ പറയുന്നു.

2009 ല്‍ സല്‍മാന്‍ ഖാന്‍ നായകനായ വാണ്ടഡും 2012 ല്‍ അക്ഷയ് കുമാറിനെ വെച്ച് ചെയ്ത റൗഡി റാത്തോറും ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു. നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച രണ്ടു ചിത്രങ്ങളും പ്രഭുദേവയ്ക്ക് പ്രതീക്ഷ ഏറെ നല്‍കുന്നതാണ്.

പുതുമുഖ താരങ്ങളെ അണിനിരത്തി രാമയ്യ വസ്ത വയ്യ എന്ന ഒരു ചിത്രം കൂടി പ്രഭുദേവ സംവിധാനം ചെയ്യുന്നുണ്ട്. തന്റെ ചിത്രത്തിലൂടെ പുതിയ താരങ്ങളെ ബോളിവുഡിന് പരിചയപ്പെടുത്താന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പ്രഭുദേവ പറയുന്നു.

Advertisement