മുബൈ: ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍  ലളിത് മോഡിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റെ് ഡയറക്ട്രേറ്റ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നോട്ടീസിന്റെ പശ്ചാത്തലത്തില്‍ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
22കേസുകളിലാണ് മോഡിക്കെതിരെ അന്വേഷണം നടക്കുന്നത്.

എന്‍ഫോഴ്‌സ് മെന്റെ് ഡയറക്ട്രേറ്റിന്റെ സമന്‍സ് കൈപ്പറ്റാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ്. പാസ്‌പോര്‍ട്ട് കണ്ടുകെട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചെങ്കിലും മോഡി അനുസരിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.അതേസമയം മോഡി ബ്രിട്ടനിലാണെന്നാണ് അറിയുന്നത്.

മോഡിക്കെതിരെ ബി.സി.സി.ഐ നേരത്തേ പരാതിനല്‍കിയിരുന്നു. പ്രസിഡണ്ട് എസ് ശ്രീനിവാസനാണ് മോഡിക്കെതിരെ ചെന്നൈ പോലീസിന് പരാതി നല്‍കിയത്. എസ് എം എസിലൂടെ മോഡി തനിക്കെതിരെ ദൂഷ്പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പരാതി.