എഡിറ്റര്‍
എഡിറ്റര്‍
നടിക്കെതിരായ ആക്രമണം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
എഡിറ്റര്‍
Sunday 19th February 2017 3:53pm

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി ഐ.ജി പി.വിജയന്‍ അറിയിച്ചു. കേസിലെ മൂന്ന് പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് പ്രതികളുള്ളതായാണ് നിഗമനം.

വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശിയായ പ്രദീപ് എന്നിവരെ കൊയമ്പത്തൂരില്‍ നിന്നും പിടികൂടിയിരുന്നു. നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും. ആലുവ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം. കേസിലെ പ്രതിയായ കൊരട്ടി സ്വദേശിയായ ഡ്രൈവര്‍ മാര്‍ട്ടിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.


Also Read: നടിയ്‌ക്കെതിരായ ആക്രമണം: സിനിമാ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍


തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച വാഹനത്തില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ പ്രതികളുടെ വസ്ത്രങ്ങളും വിരലടയാളവുമടക്കമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

Advertisement