കൊല്‍ക്കത്ത:    ഇന്ത്യന്‍ സാഹിത്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ രവീന്ദ്രനാഥ ടാഗോര്‍ വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് ജീവചരിത്രം.  പ്രൊഫ. സാവ്യസാചി ഭട്ടാചാര്യയുടെ പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

1915 കാലഘട്ടത്തില്‍ അദ്ദേഹം കടുത്ത നിരാശയ്ക്കും വിഷാദരോഗത്തിനും അടിമയായിരുന്നു.  1914 ഗീതാഞ്ജലി എന്ന പുസ്തകത്തിന് നോബേല്‍സമ്മാനം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്റെ വിഷാദം കൂടിയെന്നുമാണ് ജീവചരിത്രത്തില്‍ പറയുന്നത്.

Subscribe Us:

1915ല്‍ വീണ്ടും അദ്ദേഹം വിഷാദരോഗത്തിന്റെ പിടിയിലായി. അക്കാലത്ത് ടാഗോറിന്റെ ഉറ്റസുഹൃത്തായ ചാള്‍സ് ഫ്രീയര്‍ ആന്‍ഡ്രുവിന് എഴുതിയ കത്തുകളില്‍ താന്‍ അനുഭവിക്കുന്ന വിഷമതകളെ കുറിച്ചും ഒറ്റപ്പെടലുകളെ കുറിച്ചും പറയുന്നുണ്ട്.

ബാല്യകാലം മുതലേ അദ്ദേഹം ഒറ്റപ്പെടല്‍ അനുഭവച്ചിരുന്നു. അമ്മയുടെ മരണത്തിനുശേഷം അച്ഛന്റെ സ്‌നേഹം കിട്ടാതെയാണ് വളര്‍ന്നത്. തികച്ചും ഒറ്റപ്പെട്ട ജീവിതസാഹചര്യത്തില്‍ വളര്‍ന്നതുകൊണ്ടും അദ്ദേഹം വിഷാദരോഗത്തിന് അടിമപ്പെട്ടെന്നും കത്തില്‍ പറയുന്നുണ്ട്.

നോര്‍ത്ത് ബംഗാളിലെ ഉന്നത കുടുംബത്തിലായിരുന്നു ടാഗോറിന്റെ ജനനമെങ്കിലും അദ്ദേഹം പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളും കുട്ടിക്കാലത്തുതന്നെ അനുഭവിച്ചിരുന്നു.   ബംഗാളിലെ പത്മ നദിക്കരയിലെ എസ്‌റ്റേറ്റ് ബംഗ്‌ളാവില്‍ ഒറ്റപ്പെടലിന്റെ വീര്‍പ്പുമുട്ടല്‍ അനുഭവിച്ചു.

അക്കാലത്ത് നദിയിലൂടെ തോണിയില്‍ ഏകനായി അദ്ദേഹം തുഴഞ്ഞു നടക്കുമായിരുന്നു . മാസങ്ങളോളം ഒരാളോടുപോലും സംസാരിക്കാതെ താന്‍ ജീവിച്ചിട്ടുണ്ടെന്നും ആരോടും സംസാരിക്കാതെ ദിവസങ്ങള്‍ തള്ളിനീക്കിയതുകൊണ്ടു തന്നെ തന്റെ ശബ്ദം പോലും നേര്‍ത്തുപോയെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിട്ടുണ്ട്.

ബംഗാളിലെ ആളുകളില്‍ നിന്നു പോലും വേണ്ടത്ര പ്രോത്സാഹനം ടാഗോറിന് ലഭിച്ചിരുന്നില്ല. ആ നാട്ടില്‍ പോലും അദ്ദേഹം ഒറ്റപ്പെടല്‍ അനുഭവിച്ചു.

Malayalam News

Kerala News In English