ലണ്ടന്‍ : ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍ ഉറപ്പാക്കി സുശീല്‍ കുമാര്‍ ഫൈനലില്‍ കടന്നു. 66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഖസാക്കിസ്ഥാന്റെ അക്ഷുരക്  തനതറാവിനെയാണ് സുശീല്‍ പരാജയപ്പെടുത്തിയത്.

Ads By Google

Subscribe Us:

ലോക ഒന്നാം നമ്പര്‍താരത്തെ അട്ടിമറിച്ച ആത്മവിശ്വാസത്തിലാണ് സുശീല്‍ സെമിയില്‍ മത്സരിക്കാനിറങ്ങിയത്. ബീജിങ് ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ ജേതാവായ സുശീല്‍ ഇത്തവണത്തെ തന്റെ ലക്ഷ്യം സ്വര്‍ണ്ണമാണെന്ന പ്രഖ്യാപനവുമായാണ് ലണ്ടനില്‍ വിമാനമിറങ്ങിയത്.

ഫൈനലില്‍ ജപ്പാന്റെ യാനെമിസുവിനെയാണ് സുശീല്‍ നേരിടുക. വൈകുന്നേരം 6.30 നാണ് ഫൈനല്‍.

ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാവും സുശീലിന്റേത്. തുടര്‍ച്ചയായി രണ്ടാം തവണയും മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാകുകയാണ് ഇതോടെ സുശീല്‍.