Categories

ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍: ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്ന സൈന പുറത്ത്

ലണ്ടന്‍: ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാള്‍ സെമിയില്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ വാംഗ് യിഹാനാണ് സൈനയെ പരാജയപ്പെടുത്തിയത്.

Ads By Google

ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ സൈന രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും വാംഗ് യിഹാന്റെ പരിചയസമ്പന്നമായ ഷോട്ടുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

രണ്ട് ഗെയിമുകളിലും ആദ്യ ഘട്ടത്തില്‍ എതിരാളിയുടെ ഒപ്പത്തിനൊപ്പം എത്തിയിരുന്ന സൈന പക്ഷെ ഗെയിമിന്റെ ഫിനിഷിംഗ് പോയിന്റുകളില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു.

സെമി മത്സരത്തിന്റെ സമ്മര്‍ദ്ദം സൈനയുടെ പ്രകടനങ്ങളില്‍ പ്രതിഫലിച്ചിരുന്നു. സ്‌കോര്‍ 21-13, 21-13. സൈനയുടെ ഈ പുറത്താവല്‍ ഇന്ത്യയുടെ സ്വര്‍ണ സ്വപ്‌നങ്ങള്‍ക്ക് ഏറ്റ തിരിച്ചടി കൂടിയാണ്.

ഇനി വെങ്കലമെഡലിനായി മാത്രം സൈനയ്ക്ക് മത്സരിക്കാം.