എഡിറ്റര്‍
എഡിറ്റര്‍
ഇടിക്കൂട്ടില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ: ദേവോന്ദ്രോ പുറത്തായി
എഡിറ്റര്‍
Thursday 9th August 2012 10:03am

ലണ്ടന്‍ : ഇടിക്കൂട്ടില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. 49 കിലോഗ്രാം ലൈറ്റ് ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ  ദേവേന്ദ്രോ സിങ് ക്വാര്‍ട്ടറില്‍ പുറത്തായതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും തച്ചുടയ്ക്കപ്പെട്ടത്. ഇന്ന്‌ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അയര്‍ലെന്റിന്റെ പാഡി ബാര്‍നെസിന്‌ മുന്‍പിലാണ് ദേവേന്ദ്രോ കീഴടങ്ങിയത്. സ്‌കോര്‍: 18 – 23.

Ads By Google

അവസാനനിമിഷം വരെ ഇടിക്കൂട്ടില്‍ പോരാടിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാന്‍ ദേവേന്ദ്രോയ്ക്കായില്ല. തകര്‍ത്തുമുന്നേറുന്ന പതിവുശൈലിയിലൂടെ കടന്നുകയറാനാണ് ദേവേന്ദ്രോ ശ്രമിച്ചതെങ്കിലും ആദ്യ രണ്ട്‌ റൗണ്ടുകളില്‍ പാഡി അതിനെ അനായാസമായി നേരിട്ടു.

അവസാന റൗണ്ടില്‍ മാത്രമാണ് ദേവേന്ദ്രോ മേല്‍ക്കൈ നേടിയത്. 5-7, 5-10, 8 -6 എന്നിങ്ങനെയാണ് ഓരോ റൗണ്ടിലെയും സ്‌കോര്‍. രണ്ടാം റൗണ്ടിലെ 5 -10 ലീഡാണ് പാഡിയെ തുണച്ചത്. അവസാന റൗണ്ടില്‍ ദേവേന്ദ്രോ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ബോക്‌സിങ് റിങ്ങില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.

Advertisement