ലണ്ടന്‍: പടിഞ്ഞാന്‍ ലണ്ടനിലെ 27 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍തീപിടിത്തം. നാല്‍പതോളം അഗ്‌നിശമന സേനാ യൂണിറ്റുകളും 200 അഗ്‌നിശമനസേനാനികളുടെയും സഹായത്തോടെ തീയണയ്ക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്.
london fire

Subscribe Us:

പ്രാദേശിക സമയം പുലര്‍ച്ചെ 1.16 (ഇന്ത്യന്‍ സമയം 12 മണി) ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. 1974ല്‍ നിര്‍മിച്ച കെട്ടിടത്തില്‍ 120 ഫ്‌ലാറ്റുകളാണുള്ളത്.
പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായതിനാല്‍ ആളുകളെല്ലാം ഉറക്കത്തിലായിരുന്നു. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യം വ്യക്തമല്ല.

കനത്ത പുക ശ്വസിച്ച് നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഒട്ടേറെ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.