ലണ്ടന്‍: ഫിന്‍സ്ബറിയിലെ പള്ളിക്ക് സമീപമുണ്ടായ തീവ്രവാദി ആക്രമണം മുസ്‌ലീങ്ങളെ ലക്ഷ്യംവെച്ചുള്ളതായിരുന്നെന്ന് ദൃക്‌സാക്ഷികള്‍. കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്കായിരുന്നു അക്രമി ട്രക്ക് ഇടിച്ചു കയറ്റിയത്. പള്ളിയില്‍ നിന്ന് നിസ്‌കാരം പുറത്തിറങ്ങിയവരെ കാത്ത് ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഇതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിക്കുന്നുമുണ്ട്.


Dont Miss ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു 


ട്രക്കിന്റെ വേഗത അസാധാരണമായ വിധത്തില്‍ വര്‍ധിച്ചിരുന്നു. സംഭവം അപകടമായിരുന്നില്ല. ആക്രമണമായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇത് വ്യക്തമാക്കുന്ന രീതിയിലായിരുന്നു പ്രതിയായ ഡ്രൈവറുടെ പെരുമാറ്റമെന്ന് ആക്രമണത്തിന് ദൃക്‌സാക്ഷിയായ സഈദ് ഹാഷി വ്യക്തമാക്കി. അതിവേഗതയില്‍ പാഞ്ഞടുത്ത ട്രക്ക് പെട്ടെന്ന് യാത്രക്കാര്‍ക്ക് നേരെ തിരിക്കുകയായിരുന്നു. മൂന്ന് പേരെ ഇടിച്ചിട്ട ശേഷം വാഹനം പിന്നോട്ടെടുത്ത് വീണ്ടും വിശ്വാസികളെ ലക്ഷ്യമാക്കി പാഞ്ഞടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷുഭിതരായ ജനക്കൂട്ടം അക്രമിയെ പിടികൂടുകയും പൊലീസ് എത്തുന്നതുവരെ പിടിച്ചുവെക്കുകയും ചെയ്തിരുന്നു. ഈ സമയത്തെല്ലാം അക്രമി ആളുകള്‍ക്ക് നേരെ ആക്രോശിക്കുന്നുണ്ടായിരുന്നു. മുഴുവന്‍ മുസ്‌ലീങ്ങളേയും താന്‍ കൊന്നുടുക്കുമെന്നായിരുന്നു അയാള്‍ ആക്രോശിച്ചത്. അക്രമിയുടെ ഉദ്ദേശം ആക്രമണമല്ലാതെ മറ്റൊന്നും ആയിരുന്നില്ലെന്നും ഖാലിദ് അമീന്‍ എന്ന ദൃക്‌സാക്ഷിയെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഹനത്തില്‍ മറ്റ് രണ്ടുപേര്‍ ഉണ്ടായിരുന്നെന്നും ഇവര്‍ക്ക് ആക്രമണവുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.