എഡിറ്റര്‍
എഡിറ്റര്‍
ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിവിനൊപ്പം ആന്‍ഡ്രിയ
എഡിറ്റര്‍
Friday 21st June 2013 1:46pm

prithviraj

ആന്‍ഡ്രിയ വീണ്ടും മലയാളത്തില്‍ നായികയാകുന്നു. പൃഥ്വിരാജ് നായകനാകുന്ന ലണ്ടന്‍ ബ്രിഡ്ജിലാണ് ആന്‍ഡ്രിയ വീണ്ടും എത്തുന്നത്. അനില്‍ സി മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ശശി കുമാറും പൃഥ്വിരാജും ഒന്നിച്ച മാസ്‌റ്റേഴ്‌സിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. നന്ദിത, പ്രതാപ് പോത്തന്‍, മുകേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Ads By Google

‘ഒരു പാലത്തിന് ഹൃദയങ്ങളെ ബന്ധിപ്പിക്കാനാകും’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ശ്രീവത്സന്‍ മേനോനും രാഹുല്‍ രാജും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.

ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതീഷ് ബി സതീഷ്, ആന്റണി ബിനോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബെന്‍ ജോണ്‍സണ്‍, രാഷ്ട്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്.

Advertisement