എഡിറ്റര്‍
എഡിറ്റര്‍
ഒളിമ്പിക്‌സ് സ്‌പോണ്‍സര്‍ഷിപ്പ്: ഡൗ കെമിക്കല്‍സിനെതിരെ ലണ്ടനില്‍ പ്രതിഷേധം
എഡിറ്റര്‍
Saturday 31st March 2012 12:16pm

ലണ്ടന്‍: ലണ്ടനില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഡൗ കെമിക്കല്‍സിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലണ്ടനില്‍ പ്രതിഷേധം. ഭോപ്പാല്‍ ദുരന്തബാധിതരുടെ കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലണ്ടനില്‍ ഒളിമ്പിക്‌സ് കമ്മിറ്റിയുടെ മീറ്റിംഗ് നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.

ഡൗ കെമിക്കല്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെതിരെ നടത്തിയ ഒപ്പുകളും 50,000ത്തോളം പരാതികളും പ്രതിഷേധക്കാരുടെ സംഘങ്ങള്‍ ഒളിമ്പിക്‌സ് ഗെയിംസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജാക്കി ബ്രോക്ക് ഡോയിലിന് കൈമാറി.

1984ലെ ഭോപ്പാല്‍ ദുരന്തത്തില്‍ മരിച്ച 25,000 ആളുകളെ പ്രതീകമായി അഞ്ച് പേരെ നിലത്ത് മീറ്റിംഗ് നടന്ന ഹാളിന് മുന്നില്‍ കിടത്തി. ഡൗ കെമിക്കല്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കരുതെന്ന് മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.

1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ രൂപമാണ് ഡൗ കെമിക്കല്‍സ്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് സ്‌പോണ്‌സര്‍ ചെയ്യുന്നത് ഈ കമ്പനിയാണ്. ലണ്ടന്‍ ഒളിംപിക്‌സിന്റെ സ്‌റ്റേഡിയത്തിന് ചുറ്റും തുണി കൊണ്ട് പൊതിയുവാനുള്ള കരാറാണ് ഡൗ കെമിക്കല്‍സ് നേടിയിരിക്കുന്നത്. ഏഴ് മില്യന്‍ ബ്രിട്ടീഷ് പൗണ്ട് ആണ് സ്‌പോണ്‍സര്‍ഷിപ്പ് തുക.

ഡൗ കെമിക്കല്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തിയിരുന്നു. ലണ്ടന്‍ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുമെന്ന് വരെ പ്രഖ്യാപനമുണ്ടായിരുന്നു.

Malayalam News
Kerala News in English

Advertisement